കെ.വി തമ്ബി സ്മാരകപുരസ്‌കാരത്തിന് രാജു വള്ളികുന്നം അര്‍ഹനായി.

0
67

പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ കെ.വി തമ്ബി സ്മാരകപുരസ്‌കാരത്തിന് രാജു വള്ളികുന്നം അര്‍ഹനായി.

രാജു വള്ളികുന്നത്തിന്റെ കവിതകള്‍ എന്ന കൃതിക്കാണ് അവാര്‍ഡ്. ജോണ്‍ കുരാക്കാര്‍, ഡോ. ജെസി അലക്‌സാണ്ടര്‍, ഡോ. പി. ആര്‍ ജയകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് പുസ്തകം തിരഞ്ഞെടുത്തത്.

19ന് കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ്‌ നാരായണ്‍ എം.എല്‍.എ അവാര്‍ഡ് നല്‍കും. പ്രൊഫ. മധു ഇറവങ്കര കെ.വി തമ്ബി സ്മാരക പ്രഭാഷണം നിര്‍വഹിക്കും.ഡോ. പി.ജെ ബിൻസി, ഡോ. സുനില്‍ ജേക്കബ്, ഡോ. റെന്നി പി. വര്‍ഗീസ് , വിനോദ് ഇളകൊള്ളൂര്‍, ഡോ. എം.എസ് പോള്‍ എന്നിവര്‍ സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here