തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ താനും തന്റെ പാർട്ടിയും ആവേശത്തോടെയാണ് കാണുന്നതെങ്കിലും, അതിനൊപ്പം ഉത്കണ്ഠാകുലരാണെന്നും കെടിആർ പറഞ്ഞു. മുൻ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കവെ ഈ റെക്കോർഡുകളെല്ലാം തകർക്കാൻ കഴിയുമെന്ന് തെലങ്കാന റൗണ്ട്ടേബിൾ പരിപാടിയിൽ സംസാരിക്കവെ കെടിആർ ഇന്ത്യാ ടുഡേയോട് പറഞ്ഞു. “ഞങ്ങളുടെ മുൻ റെക്കോർഡുകൾ തകർക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” കെടി രാമറാവു വ്യക്തമാക്കി.“രാജ്യത്ത് മൂന്നാമതൊരാൾ ഉയർന്നുവരുന്നത് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. അവർ രാജ്യത്തെ മറ്റാരെയും കുറിച്ച് സംസാരിക്കാൻ അനുവദിക്കില്ല.
” ബിജെപിയും ബിആർഎസും നിഴൽയുദ്ധം നടത്തുന്നുണ്ടോ എന്ന ചോദ്യത്തിൽ പ്രതികരിച്ച ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് പറഞ്ഞു.“മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വീണ്ടും വിജയിക്കുന്നത് മോദി ജി പോലും ആഗ്രഹിക്കുന്നില്ല, അത് മഹാരാഷ്ട്രയെയും മറ്റ് സംസ്ഥാനങ്ങളെയും ബാധിക്കും,” കെടിആർ കൂട്ടിച്ചേർത്തു, “ഞങ്ങൾ 2014ലും 2018ലും ഒറ്റയ്ക്ക് മത്സരിച്ചു, ഞങ്ങൾ ബിജെപിയുമായി ഒരുമിച്ച് പ്രവർത്തിച്ച ഒരു ഉദാഹരണമെങ്കിലും കാണിക്കൂ.” അദ്ദേഹം പറഞ്ഞു.”ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഇന്ന് മുങ്ങുന്ന കപ്പലാണ്, അവരുമായി സഖ്യമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
അവരുടെ പ്രകടന പത്രികകളിലൂടെ പ്രധാനമന്ത്രി പലതവണ രാജ്യത്തോട് കള്ളം പറഞ്ഞിട്ടുണ്ട്” കെടിആർ പറഞ്ഞു.പല സിറ്റിംഗ് സ്ഥാനാർത്ഥികളെയും മാറ്റണോ എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിൽ വേണ്ട എന്നാണ് കെടിആർ പറഞ്ഞത്. “രാഷ്ട്രീയത്തിൽ വിശ്വസ്‌തത എന്ന് വിളിക്കുന്ന ഒന്നുണ്ട്. 2018ലും മുഖ്യമന്ത്രി കെസിആർ 90 ശതമാനം സിറ്റിംഗ് എംഎൽഎമാരെയും മത്സരിപ്പിച്ചു, ഇത്തവണയും അദ്ദേഹം മികച്ചത് ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” അദ്ദേഹം വ്യക്തമാക്കി. “ഞങ്ങളുടെ ഐടി കയറ്റുമതി ഉയർന്നു, നമ്മുടെ നെല്ലുൽപ്പാദനം വർദ്ധിച്ചു” അദ്ദേഹം പറഞ്ഞു, “ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന നാലാമത്തെ സംസ്ഥാനവും, ഏറ്റവും കൂടുതൽ പഞ്ചായത്ത് അവാർഡുകൾ നേടിയവരുമാണ് ഞങ്ങൾ” കെടിആർ കൂട്ടിച്ചേർത്തു. “ഞങ്ങൾ ജനാധിപത്യപരമായി അധികാരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു, രാഹുൽ ഗാന്ധിക്കും മോദി ജിക്കും എന്ത് പ്രശ്‌നമാണുള്ളത്?” കുടുംബ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കവെ കെടിആർ ചോദിച്ചു. “ഇന്ത്യയിലെ പിന്നോക്കാവസ്ഥക്ക് കാരണം കോൺഗ്രസും ബിജെപിയും ആണെന്ന് ഞാനും എന്റെ പാർട്ടിയും വിശ്വസിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.