നവോത്ഥാന നായകന്റെ സ്മരണകളുണർത്തുന്ന ‘വക്കം മൗലവി’ ഫൌണ്ടേഷൻ.

0
48

കേരളത്തിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും ഭാഷാ പണ്ഡിതനുമായിരുന്ന വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പേരിൽ തിരുവനന്തപുരം ജില്ലയിലെ തേക്കിൻമൂടുള്ള വക്കം മൗലവി ഫൌണ്ടേഷൻ വർഷങ്ങളായി വിദ്യാഭ്യസ സാമൂഹിക രംഗങ്ങളിൽ നിരവധി സംഭാവനകൾ നടത്തി പ്രവർത്തിച്ച് വരുന്നു.

വക്കം മൗലവിയുടെ വിദ്യാഭ്യസ സാമൂഹിക ഇടപെടലുകളെ കുറിച്ചുള്ള സമഗ്ര ശേഖരം,അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി ആരംഭിച്ച പ്രതിവാര പത്രം, വക്കം മൗലവി കേരളത്തിന് സംഭവചെയ്ത സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രചനകളും സംഭാവനകളും തുടങ്ങി അക്കാലത്തെ സാമൂഹിക സാംസ്‌കാരിക നവോദ്ധാനപരമായ നീക്കങ്ങളെ കുറിച്ചുള്ള അമൂല്യമായ ശേഖരങ്ങൾ ഫൌണ്ടേഷനിൽ എത്തിയാൽ കാണാൻ കഴിയും. നവോത്ഥാനം, പത്രപ്രവർത്തനം, വിദ്യാഭ്യാസം, നവോത്ഥാന നേതാക്കൾ എന്നിവയെക്കുറിച്ചുള്ള വിഭവങ്ങളുടെ ഒരു വലിയ ശേഖരം തന്നെ വക്കം മൗലവി ഫൌണ്ടേഷൻ സെൻ്ററിലുണ്ട്. എല്ലാ മാസവും പുസ്തകാവലോകനം നടത്തുന്ന ഒരു റീഡേഴ്സ് ഫോറവും ഇവിടെയുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്ത് 1873-യിലാണ് വക്കം മൗലവിയുടെ ജനനം.പിതാവിൻറെ മാതൃകുടുംബം മധുരയിൽ നിന്നും തെക്കൻ തിരുവിതാംകൂറിലെ കുളച്ചൽ, കളീക്കരയിൽ വന്ന് താമസമാക്കിയവരാണ്. കുടുംബത്തിലെ പല അംഗങ്ങളും തിരുവിതാംകൂർ ഗവൺമെന്റിന്റെ പട്ടാളവകുപ്പിൽ ഉദ്യോഗം വഹിച്ചിരുന്നു.അബ്ദുൽഖാദർ മൗലവി അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. മുസ്ലികളുടെ സാമൂഹികോന്നതിക്കും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചു.

1905 ജനുവരി 19 ന് സ്വദേശാഭിമാനി പത്രം പുറത്തിറക്കി. ബ്രിട്ടിഷ് കോളനിയായിരുന്ന അഞ്ചുതെങ്ങിൽ നിന്നുമാണ് സ്വദേശാഭിമാനി പത്രവും പ്രസ്സും പ്രവർത്തനം ആരംഭിച്ചത്. ചിറയിൻകീഴ് സ്വദേശി സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപർ. 1906-ൽ സ്വദേശാഭിമാനിയുടെ പ്രവർത്തനം വക്കത്തേക്കു മാറ്റപ്പെട്ടു. കെ. രാമകൃഷ്ണപിള്ളയെ മൗലവി അപ്പോൾ സ്വദേശാഭിമാനിയുടെ പത്രാധിപരായി തിരഞ്ഞെടുത്തിരുന്നു.

1907-ൽ സ്വദേശാഭിമാനി തിരുവനന്തപുരത്തേക്കു മാറ്റപ്പെട്ടു. 1910 ൽ രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു. സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് 1958-ലാണ് മൗലവിയുടെ അവകാശികൾക്ക് തിരിച്ചുകൊടുത്തത് അക്കാലത്തെ ചരിത്ര രേഖകൾ വക്കം മൗലവി ഫൗണ്ടേഷനിൽ സൂക്ഷിച്ചിരിക്കുന്നു.

ജനങ്ങളുടെ സംകാരികവും വിദ്യാഭ്യസപരവുമായ വികസനമാണ് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് വിഭാവനം ചെയ്യുന്നത്. മൂന്ന് പ്രധാന മേഖലകളായി തിരച്ചുകൊണ്ടാണ് പ്രവത്തനം. ഭാവിയിലേക്കുള്ള വിദ്യാഭ്യാസം, സമഗ്രമായ ഭരണം, സുസ്ഥിര വികസനത്തിനുള്ള സയൻസ് ആൻഡ് ടെക്നോളജി. വക്കം മൗലവിയുടെ ജീവിത ദർശനമായ അറിവ് പങ്കിടലും പഠനനവും വിദ്യാഭാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വക്കം ഫൗണ്ടേഷന്റെ ഓരോ പ്രവർത്തനത്തിലും കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here