തൃശൂര്‍ എറവില്‍ ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മകന് അദ്രിനാഥ്, നീതുവിന്റെ പിതാവ് കണ്ണന് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
മൂന്നു വയസുകാരനായ അദ്രിനാഥിനെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരുക്കില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.