ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ സീനിയര്‍ അറ്റ്ലറ്റിക്സിനായി 59 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. കരിങ്കാ സ്റ്റേഡിയത്തില്‍ 15 മുതല്‍ 19 വരെയാണ് ദേശീയ സീനിയര്‍ അറ്റലിറ്റിക്സ് ചാമ്ബ്യൻഷിപ്പ് നടക്കുന്നത്.
സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യത ചാമ്ബ്യൻഷിപ്പ് കൂടിയാണ്‌ഇത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം മെഡല്‍ നേടിയ എല്‍ദോസ് പോള്‍ ( ട്രിപ്പിള്‍ ജംപ് ) വെള്ളിമെഡല്‍ ജേതാവായ എം. ശ്രീശങ്കര്‍ ( ലോങ്ങ് ജംപ് ) അബ്ദുള്ള അബൂബക്കര്‍( ട്രിപ്പിള്‍ ജംപ് ) എന്നിവര്‍ കേരളത്തിനായി ട്രാക്കില്‍ ഇറങ്ങും. 1500 മീറ്റര്‍ ഏഷ്യൻ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ജിൻസണ്‍ ജോണ്‍സണ്‍, വെങ്കലമേടെ ജേതാവ് പി യു ചിത്ര എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.