ഒരു മാമ്ബഴത്തിന് 40,000 രൂപ വില! കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്ബഴം കണ്ട് അത്ഭുതം കൂറുകയാണ് കൊപ്പാളിലെ മാമ്ബഴക്കര്‍ഷകര്‍.
ജപ്പാന്റെ സ്വന്തം മാമ്ബഴമായ ‘മിയാസാകി’ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് കൊപ്പാളിലൊരുക്കിയ മാമ്ബഴമേളയിലെ താരമാണിപ്പോള്‍.
ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്ബഴം കൊപ്പാളിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താനായി പ്രദര്‍ശിപ്പിച്ചതാണെന്ന് ഹോര്‍ട്ടിക്കള്‍ച്ചര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാമ്ബഴത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. മിയാസാകി കൃഷിചെയ്യുന്ന മധ്യപ്രദേശിലെ കര്‍ഷകനില്‍നിന്ന് വാങ്ങിക്കൊണ്ടുവന്നതാണ്. ഇതിന്റെ മാവിന്‍തൈ നട്ടുവളര്‍ത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തൈക്ക് 15,000 രൂപ വിലവരും.