ബോളിവുഡിലേക്കുളള കടന്നുവരവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ശോഭിത ധുലിപാല. ആദ്യ സിനിമയില്‍ അവസരം ലഭിക്കുന്നതിന് മുമ്പ് നൂറുകണക്കിന് ഓഡിഷനുകള്‍ നല്‍കിയിരുന്നെന്നും ശോഭിത പറഞ്ഞു. കോവളത്ത് നടക്കുന്ന ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ശോഭിത.
തിരുവനന്തപുരത്ത് കോവളം ലീല റാവിസിലാണ് ദ്വിദിന ഇന്ത്യ ടുഡേ കോൺക്ലേവ് നടക്കുന്നത്. സമൂഹത്തിന്റെ നാനാതുറയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും, വ്യവസായികളും, സംഗീതജ്ഞരും, നർത്തകരും, ചിത്രകാരന്മാരും ഉൾപ്പെടുന്ന വലിയ വിഭാഗം പരിപാടിയില്‍ പങ്കെടുക്കുന്നു.