വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കുറച്ചിരിക്കുന്നത്. ഈ സിലിണ്ടറുകള്‍ക്ക് 83.50 രൂപ കുറയുമെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1773 രൂപയാകും. നേരത്തെ ഇത് 1856.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 1875.50 ആകും. മുംബൈയില്‍ 1725 ആയിരിക്കും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് നല്‍കേണ്ടി വരിക. പുതിയ നിര്‍ദേശപ്രകാരം ചെന്നൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 1937 ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ മാസത്തിലേയും ആദ്യദിവസമാണ് വാണിജ്യ-ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില പരിഷ്‌കരിക്കുന്നത്. ഇന്ന് (ജൂണ്‍ 1) മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.
ന്യൂഡല്‍ഹിയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1003 രൂപയാണ്. കൊല്‍ക്കത്തയില്‍ ഇവയ്ക്ക് 1029 രൂപയും മുംബൈയില്‍ 1002.5 രൂപയുമാണ് വില. ചെന്നൈയില്‍ 1018.5 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില.