വന്ദേ ഭാരത് എക്സ്പ്രസ്: പുതുക്കിയ സമയക്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍.

0
58

സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ സ്റ്റേഷനുകളില്‍ എത്തുന്ന സമയമാണ് പുനക്രമീകരിച്ചിട്ടുള്ളത്.

അതേസമയം, മറ്റു സ്റ്റേഷനുകളിലെ സമയത്തില്‍ മാറ്റം ഉണ്ടായിരിക്കില്ലെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം അറിയാം.

തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20ന് കാസര്‍ഗോഡേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് കൊല്ലത്ത് 6.08നും, കോട്ടയത്ത് 7.24നും, എറണാകുളം ടൗണില്‍ 8.25നും, തൃശ്ശൂരില്‍ 9.30നും എത്തുന്ന തരത്തിലാണ് പുനക്രമീകരിച്ചിട്ടുള്ളത്. കാസര്‍ഗോഡ് നിന്നും ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരില്‍ വൈകിട്ട് 6.10നും, എറണാകുളം ടൗണില്‍ 7.17നും, കോട്ടയത്ത് 8.10നും, കൊല്ലത്ത് 9.30നും എത്തും വിധമാണ് ക്രമീകരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here