മേയ് രണ്ടിനാണ് എതിര്‍ സംഘത്തിന്‍റെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് തില്ലു തജ്പുരിയ കൊല്ലപ്പെട്ടത്. സംഭവസമയം സമീപമുണ്ടായിരുന്ന പോലീസുകാര്‍ കാഴ്ചക്കാരായി നിന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
തില്ലുവിന്‍റെ മരണത്തിന് പിന്നാലെ ഒന്‍പത് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയത്.
കുപ്രസിദ്ധ ഗുണ്ടകളും അവരുടെ സഹായികളും ഉള്‍പ്പടെ ആയിരത്തിലധികം തടവുകാരാണ് തിഹാര്‍ ജയിലിലുള്ളത്. പൊതുവെ ശാന്തരായി കാണപ്പെടുന്ന ഇവര്‍ എതിരാളികള്‍ക്ക് നേരെ പെട്ടന്ന് ആക്രമണം അഴിച്ചുവിടുകയാണ് പതിവ്.
നവീന്‍ ബാലി, നീരജ് ബവാന, അദ്ദേഹത്തിന്‍റെ സഹായികളായ അശോക് പ്രധാന്‍, ദീപക് ബോക്‌സര്‍ എന്നിവരുള്‍പ്പെടെ നിരവധി കുപ്രസിദ്ധ ഗുണ്ടകള്‍ തിഹാര്‍ ജയിലിലുണ്ട്. ഏത് നിമിഷവും ജയിലിനുള്ളില്‍ വച്ച് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.