ദി കേരള സ്‌റ്റോറി വിഷയത്തിൽ ജെപി നദ്ദ

0
72

സുദീപ്‌തോ സെന്നിന്റെയും വിപുൽ അമൃത്‌ലാൽ ഷായുടെയും പുതിയ ചിത്രമായ ‘ദി കേരള സ്‌റ്റോറി’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ, ‘വെടിക്കോപ്പുകൾ ഇല്ലാതെ തീവ്രവാദത്തിന്റെ പുതിയ രീതി’ എന്ന അഭിപ്രായവുമായി ചിത്രം കണ്ട ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ പ്രസിഡന്റ് ജെപി നദ്ദ പറഞ്ഞു.

“‘വെടിക്കോപ്പുകളില്ലാത്ത തീവ്രവാദത്തിന്റെ പുതിയ രീതി, ‘കേരള സ്‌റ്റോറി’ ആ വിഷലിപ്‌തമായ തീവ്രവാദത്തെ തുറന്നുകാട്ടുന്നതാണ്. ഇത്തരത്തിലുള്ള ഭീകരത ഒരു സംസ്ഥാനവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല.” മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നദ്ദ പറഞ്ഞു. മെയ് ഏഴിന് ബെംഗളൂരുവിലെ ഗരുഡ മാളിൽ നടന്ന പ്രത്യേക സിനിമാ പ്രദർശനത്തിൽ ബിജെപി അധ്യക്ഷൻ പങ്കെടുത്തിരുന്നു.

നേരത്തെ തിരഞ്ഞെടുപ്പ് ആസന്നമായ കർണാടകയിലെ ഒരു റാലിയിൽ പ്രസംഗിക്കവേ, “ദി കേരള സ്‌റ്റോറി” എന്ന സിനിമ തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അഭിപ്രായത്തിൽ, കേരള സ്‌റ്റോറി തീവ്രവാദത്തിന്റെ ദുഷിച്ച സ്വഭാവവും തീവ്രവാദികളുടെ പദ്ധതികളും വെളിപ്പെടുത്തുന്നതാണ്.

‘ദി കേരളാ സ്‌റ്റോറി’ സിനിമ ഒരു ഭീകര ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് തീവ്രവാദത്തിന്റെ വൃത്തികെട്ട യാഥാർഥ്യം കാണിക്കുകയും തീവ്രവാദികളുടെ രൂപകൽപ്പന തുറന്നുകാട്ടുകയും ചെയ്യുന്നു” പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here