‘തങ്കം’ സിനിമയിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു

0
65

ജീവിത ഗന്ധിയായ നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇതിനകം സ്ഥാനമുറപ്പിച്ച ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘തങ്ക’ത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ദേവീ നീയേ, വരലക്ഷ്മി നീയേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും.

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി തുടങ്ങിയവരും നിരവധി മറാത്തി തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ  എന്നിവർ ചേർന്നാണ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഈ ബാനറിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന തങ്കം ഒട്ടേറെ ദുരൂഹതകൾ ഒളിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരിലേക്കെത്തുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത് ശ്യാം പുഷ്കരനാണ്. ഛായാഗ്രഹണം ഗൗതം ശങ്കര്‍ ആണ്. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ഗോകുല്‍ ദാസ്, പിആർഒ ആതിര ദിൽജിത്, ഓൺലൈൻ വാർത്താ പ്രചാരണം: സ്നേക്ക്‌ പ്ലാന്റ്‌.

LEAVE A REPLY

Please enter your comment!
Please enter your name here