കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു . ഇടുക്കി സ്വദേശി സി.വി. വിജയൻ (61) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് രോഗം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു