കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പ്രതി ചേർക്കപ്പെട്ട എം. ശിവശങ്കറിനെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചു. പുലർച്ചെയോടെ തിരുവനന്തപുരം പൂജപ്പുര വീട്ടിൽ നിന്നാണ് ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടത്.
രാവിലെ പത്തോടെ ചോദ്യം എൻഐഎയുടെ വിദഗ്ധസംഘം ചോദ്യം ചെയ്യൽ ആരംഭിക്കും. ഹെതർ ഫ്ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും എന്നാണ് വിവരം.