ഇന്ത്യൻ വംശജനെ സിംഗപ്പൂർ തൂക്കിലേറ്റി

0
66

സിം​ഗപ്പൂർ: കഞ്ചാവ് കടത്ത് കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനെ സിം​ഗപ്പൂർ തൂക്കിലേറ്റി. തങ്കരാജു സുപ്പയ്യ (46) എന്നയാളെയാണ് തൂക്കിലേറ്റിയത്. സിം​ഗപ്പൂരിലേക്ക് ഒരു കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്.

2014ലാണ് കഞ്ചാവ് കടത്തിയതിന് തങ്കരാജു സുപ്പയ്യ സിം​ഗപ്പൂരിൽ പിടിയിലാകുന്നത്. 2018 ഒക്ടോബർ 9 ന് ആണ് തങ്കരാജു സുപ്പയ്യയെ വധശിക്ഷയ്ക്ക് വിധിച്ചത്. തങ്കരാജു സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ സംഘടന രം​ഗത്തെത്തിയിരുന്നു. ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസനും നിരവധി രാജ്യങ്ങളും വധശിക്ഷയെ എതിർത്തിരുന്നു.

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ നോർവേ, സ്വിറ്റ്സർലൻഡും സംയുക്തമായി തിങ്കളാഴ്ച പുറപ്പെടുവിച്ച യൂറോപ്യൻ യൂണിയൻ പ്രസ്തവാനയിൽ തങ്കരാജുവിന്റെ വിധശിക്ഷ നിർത്തലാക്കാനും ശിക്ഷാവിധി ഇളവ് ചെയ്യാനും സിം​ഗപ്പൂർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സിം​ഗപ്പൂരിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അനിവാര്യ ഘടകമാണ് വധശിക്ഷയെന്ന് സിം​ഗപ്പൂർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിം​ഗപ്പൂരിനെ സുരക്ഷിതമായി നിർത്തുന്നതിൽ ഇത് ഫലപ്രദമാണ്. ഇത് കർശനമായ സുരക്ഷകളോടെ പ്രായോ​ഗികമാക്കുന്നുവെന്നും സിം​ഗപ്പൂർ ആഭ്യന്തര മന്ത്രാലയം വിശദമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here