വാഷിംഗ്ടൺ : ഇന്ത്യക്കും തെക്കുകിഴക്കൻ ഏഷ്യക്കും നേരെ ചൈന നടത്തുന്ന ആക്രമണവും ഭീഷണിയെം തുടർന്ന് യൂറോപ്പിലുള്ള തങ്ങളുടെ സൈനികരെ മാറ്റി വിന്യസിക്കുമെന്ന് അമേരിക്ക. ചൈനയുടെ ഭീഷണിയെ അമേരിക്കയും യൂറോപ്പും ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.
അതിർത്തിയിൽ ഇന്ത്യയും ചൈനയും വൻതോതിൽ സൈനിക സാന്നിദ്ധ്യം കൂട്ടുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമായിരിക്കുന്നത്.
ഇന്ത്യയുമായുള്ള സംഘർഷത്തിന്റെയും തന്ത്രപ്രധാനമായ ദക്ഷിണ ചൈന കടലിലെ സൈനിക സാന്നിധ്യത്തിന്റെയും പേരിൽ ചൈനീസ് സൈന്യത്തെ പോംപിയോ നേരത്തെ വിമർശിച്ചിരുന്നു. നാറ്റോ പോലുള്ള സ്ഥാപനങ്ങളിലൂടെ കൈവരിച്ച എല്ലാ പുരോഗതിയും ഇല്ലാതാക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ശ്രമിക്കുന്നതെന്ന് പോംപിയോ കുറ്റപ്പെടുത്തുകയും ചെയ്തു.