മുംബൈ : ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഗാംഗുലിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിഷൻ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ഗാംഗുലി സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഈ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്.