കൊച്ചി: കാക്കനാട് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ് കൊച്ചിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇതോടെ ജോലി ചെയ്തിരുന്ന 8 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഗ്യാസ് ഏജൻസി ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം ഗ്യാസ് വിതരണം ചെയ്ത മേഖലയിൽ വീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.