ഈസ്റ്ററിന് റെക്കോഡ് മദ്യവില്‍പന; 87 കോടിയുടെ മദ്യം; മുന്നിൽ ചാലക്കുടി

0
90

തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് റെക്കോഡിട്ട് മദ്യവിൽപ്പന. ഏപ്രിൽ 8നു മാത്രം ബിവറേജസ് കോർപ്പറേഷന്‍ വഴി 87 കോടിയുടെ ഇന്ത്യന്‍ നിർമ്മിത വിദേശമദ്യമാണ് വിറ്റഴിച്ചത്.

സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് 50-55 കോടിയുടെ മദ്യവിൽപ്പനയാണ് ഉണ്ടാകാറുള്ളത്.  കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73.72 കോടിയുടെ വിർപ്പനയാണ് ഉണ്ടായിരുന്നത്.

വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാമത്. 65.95 ലക്ഷത്തിന്‍റെ മദ്യമാണ് ഇവിടെനിന്ന് വിറ്റുപോയത്. നെടുമ്പാശേരിയില്‍ 59.12 ലക്ഷത്തിന്റെ വില്‍പ്പനയും ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷത്തിന്റെ വില്‍പ്പനയും നടന്നു.

തിരുവമ്പാടിയിൽ 57.30 ലക്ഷം, കോതമംഗലത്ത് 56.68 ലക്ഷം എന്നിങ്ങനെയാണ്  മദ്യവിൽപ്പനയുടെ കണക്ക്.മുന്‍ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13.28 കോടിയുടെ അധികം വിൽപ്പനയാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here