ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ നിന്നും ആദ്യ ചിത്രം

0
85

ഏതാനും നാളുകൾക്ക് മുൻപാണ് നടൻ ബാലയെ അനാരോ​ഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ഒട്ടേറെപ്പേർ നടന്റെ ആരോഗ്യത്തിനായി ആശംസകൾ നേർന്ന് സോഷ്യൽമീഡിയയിൽ എത്തുകയും ചെയ്തു. ഇനി മുന്നോട്ടുള്ള ജീവിതത്തിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർ നിർദേശിച്ചത്. അതുപ്രകാരം ഇപ്പോഴിത ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നിരിക്കുകയാണ്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. നടന് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്.

ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ നിന്നും ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ ബാല. അൽപ്പം വൈകിയെങ്കിലും ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ച് ഈസ്റ്റർ ആശംസിക്കുന്ന ചിത്രമാണ് ബാല പ്രേക്ഷകർക്കായി പങ്കുവച്ചത്.

ശസ്ത്രക്രിയ നടക്കുന്നതിനു മുൻപ് ബാലയും എലിസബത്തും ആശുപത്രിയിൽ വച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ചാണ് വാർഷികം ചെറിയ രീതിയിൽ അവർ ആഘോഷമാക്കിയത്. ബാലയുടെ ചിറ്റപ്പനും ചിറ്റമ്മയും ഒപ്പമുണ്ടായിരുന്നു. തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ബാലയും എലിസബത്തും ആശുപത്രിയിൽ വച്ച് കേക്ക് മുറിച്ച്  ആഘോഷിച്ചിരുന്നു. മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്…. എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമെ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി എന്നാണ് വീഡിയോയിൽ ബാല അന്ന് പറഞ്ഞത്. ബാല ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിലായിരുന്ന സമയത്ത് മകൾ പാപ്പുവിനെ കാണണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.

സിനിമാ പ്രവർത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here