കോവിഡ് വ്യാപനം ; ആലപ്പുഴ കാവാലത്ത് ഒന്‍പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിലാക്കി

0
103

ആലപ്പുഴ: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ കാവാലം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇതോടൊപ്പം അമ്പലപ്പുഴ താലൂക്കില്‍ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 16, കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 11 എന്നിവയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവിട്ടു.

ഈ പ്രദേശങ്ങളില്‍ കൊവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയും രോഗവ്യാപനം തടയുന്നതിനായി വാര്‍ഡുകള്‍ കണ്ടെയന്‍മെന്റ് സോണ്‍ ആക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here