ടം ടം വീഡിയോ ഹിറ്റാക്കി മെട്രോ കൂട്ടുകാരികള്‍.

0
116

കൊച്ചി: ആറുവര്‍ഷമായി കൊച്ചി മെട്രോ ഹൗസ്‌ കീപ്പിങ്‌ വിഭാഗത്തിലെ ജോലിക്കാരായ കൂട്ടുകാരികള്‍ ഇപ്പോള്‍ സൂപ്പര്‍സ്‌റ്റാറുകളാണ്‌.

വിശാലിന്റെ തമിഴ്‌ ചിത്രം ‘എനിമി’യിലെ മാല ടം ടം എന്ന ഗാനത്തിന്റെ റീല്‍സിന്‌ ചുവടുവച്ചാണ്‌ കൂട്ടുകാരികളായ മേരിയും ഷിജിയും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്‌. കൊച്ചി മെട്രോ റെയില്‍ ഔദ്യോഗിക ഫെയ്‌സ്‌ബുക് പേജിലാണ്‌ ഇരുവരും നൃത്തം ചെയ്യുന്ന ‘ടം ടം’ പാട്ടിന്റെ റീല്‍ പോസ്‌റ്റ്‌ ചെയ്‌തത്‌. ഇതിനകം ലക്ഷങ്ങള്‍ വീഡിയോ കണ്ടു.

വാട്‌സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലും ടം ടം പാട്ട്‌ ഹിറ്റായി.മെട്രോ ഉദ്യോഗസ്ഥരും യാത്രക്കാരുമെല്ലാം ഇതിനകം അഭിനന്ദനം അറിയിച്ചതായി കാക്കനാട്‌ തുതിയൂര്‍ സ്വദേശിനി എം ജെ മേരിയും തമ്മനം സ്വദേശിനി ഷിജി ഫ്രാന്‍സിസും പറയുന്നു.

നൃത്തം ചെയ്യാറുള്ള ഇരുവരും ഫെയ്‌സ്‌ബുക് റീല്‍സില്‍ സജീവമാണ്‌. റിന്‍സിയെന്ന പേരില്‍ മേരി ചെയ്‌ത വീഡിയോ 10 ലക്ഷത്തിലേറെപ്പേര്‍ കണ്ടു. ഷിജിയുടെ റീല്‍സിനും ആരാധകരേറെ.

ഒരുമിച്ചും ഇവര്‍ റീലുകള്‍ ചെയ്‌തിട്ടുണ്ട്‌.മെട്രോ ആരംഭിച്ച സമയംമുതല്‍ ഇരുവരും ഹൗസ്‌ കീപ്പിങ്‌ വിഭാഗത്തില്‍ ജോലിയിലുണ്ട്‌. മെട്രോയുടെ പ്രചാരണാര്‍ഥം ഇറക്കിയ വീഡിയോയില്‍ മുഖംകാണിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ്‌ ഇരുവരും.

LEAVE A REPLY

Please enter your comment!
Please enter your name here