നെടുമങ്ങാട്: ഇന്റര്‍നാഷണല്‍ കരാട്ടെ ഓര്‍ഗനൈസേഷന്‍ ക്യോകുഷിന്‍കായ് കാന്‍ കരാട്ടെ ജപ്പാനില്‍ നിന്ന് ഇന്റര്‍നാഷണല്‍ അസോസിയേറ്റ് ജഡ്ജായി നിയമിതനായ സെന്‍സായി രാജീവിന് നെടുമങ്ങാട് നെട്ട രാകിറ്റ് ബാഡ്മിന്റണ്‍ അക്കാഡമിയില്‍ വച്ച് ക്യോകുഷിന്‍ കരാട്ടെ കേരള ബ്രാഞ്ച് ചീഫ് സെന്‍സായി ഡിക്കും കരാട്ടെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തില്‍ റഫറി ലൈസന്‍സ് കാര്‍ഡ് നല്‍കി.
തുടര്‍ന്ന് ബോധവത്കരണ ക്ലാസ് ‘സ്ത്രീ സുരക്ഷയും ചെറുത്തുനില്പും’ സംഘടിപ്പിച്ചു. സെന്‍സെയിമാരായ ഡിക്കു, അജയകുമാര്‍,ഷാജി ജോസഫ്,സെമ്ബായി ബൈജു,സെമ്ബായി ആവണി,വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.