കൊവിഡ് വ്യാപനം; യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക

0
89

ലഖ്നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചതായി പ്രിയങ്ക പറഞ്ഞു. രോ​ഗം വ്യാപിക്കുന്നതിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സർക്കാർ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ല. മഹാമാരിയുടെ കാലത്ത് രാഷ്ട്രീയത്തിന് അതീതമായി സർക്കാർ പ്രവർത്തിക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനയച്ച കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.21000ത്തിലധികം കൊവിഡ് കേസുകളാണ് ഉത്തർപ്രദേശിൽ വെള്ളിയാഴ്ച വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1289 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here