കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിച്ച് സ്വപ്ന സുരേഷ്. ഡിപ്ലോമാറ്റിക് ബഗേജിൽ സ്വർണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണെന്ന് സ്വപ്ന അന്വേക്ഷണ സംഘത്തോട് പറഞ്ഞു. ഓരോ കടത്തിനും ഇരുവർക്കും 1,500 ഡോളർ പ്രതിഫലം നൽകിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകി.
സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം തുടങ്ങിയ സാഹചര്യത്തിൽ കോൺസുൽ ജനറൽ നാട്ടിലേക്ക് മടങ്ങി. പിന്നാലെ അറ്റാഷെയെ സ്വർണക്കടത്തിൽ പങ്കാളിയാക്കി. 2019 ജൂലൈ മുതൽ ഈ വർഷം ജൂൺ വരെ 18 തവണ സ്വർണം കടത്തിയെന്നും സ്വപ്ന കസ്റ്റംസിനോട് പറഞ്ഞു.