തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു; ബസ് നിർത്തി രക്ഷിക്കാൻ ഓടിയെത്തി കെഎസ്ആർടിസി ഡ്രൈവറും പൊലീസും

0
70

കാഞ്ഞങ്ങാട്: തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീഴുന്നത് കണ്ട് ബസ് നിര്‍ത്തി രക്ഷിക്കാനായി ഓടിയെത്തി കാസര്‍കോട്ടെ ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍. യാത്രക്കാരനായ എഎസ്ഐയും കൂടെ കൂടിയതോടെ തൊഴിലാളിയെ മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചു. കാഞ്ഞങ്ങാട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറാണ് മാലക്കല്ല് സ്വദേശിയായ സന്തോഷ്. കാസര്‍കോട്ടേയ്ക്കുള്ള ട്രിപ്പിനിടെയാണ് കെട്ടിടത്തില്‍ നിന്ന് ഒരാള്‍ വീഴുന്നത് കണ്ടത്.

യാത്രക്കാരനായ എഎസ്ഐ സൈഫുദ്ദീനും ബസില്‍ നിന്ന് ഇറങ്ങി ഓടി സ്ഥലത്തെത്തി. മിനിറ്റുകള്‍ക്കുള്ളില്‍ വീണയാളെ ആശുപത്രിയിലെത്തിച്ചു. ബീഹാര്‍ സ്വദേശി സോനു കുമാര്‍ എന്ന 25 വയസുകാരനാണ് മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണത്. പെയിന്‍റിംഗ് ജോലിക്കിടെ കാല് തെറ്റുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക്. പക്ഷേ ഇത്രയും പേരുടെ ശ്രമങ്ങളും പ്രാര്‍ത്ഥനയും വിഫലമാക്കി രാത്രിയോടെ അദ്ദേഹം മരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here