സിപിഎം ജാഥയിലേക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്: 14,700 രൂപ പിഴ

0
50

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചതിന് പിഴ ചുമത്തി മോട്ടര്‍ വാഹന വകുപ്പ്.

പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചതിനാണ് സര്‍ക്കാര്‍ സ്കൂള്‍ ബസിന് പിഴ ചുമത്തിയതെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കോണ്‍ട്രാക്‌ട് കാരിയേജ് നികുതിയായി 11,700 രൂപയും പെര്‍മിറ്റ് ലംഘനത്തിന് 3000 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

കോഴിക്കോട് പേരാമ്ബ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചത്. പേരാമ്ബ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡിഡിഇ ക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് സര്‍ക്കാര്‍ സ്കൂള്‍ ബസ് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ച്‌ യൂത്ത് കോണ്‍ഗ്രസ്സാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here