ഹൈദരാബാദ്: നടന്‍ പ്രഭാസിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്. ഷൂട്ടിങ് നിര്‍ത്തിവെച്ച് താരം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരിക്കുകയാണ്.
പ്രഭാസ് ആരാധകര്‍ക്ക് ആകാംക്ഷയും ആശങ്കയും ഉണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തെലുങ്കില്‍ നിന്നും എത്തിയത്. നടന്‍ പ്രബാസിന് ഹൈ ടെമ്ബറേച്ചര്‍ ആവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍, അഡ്മിറ്റ് ആയിട്ടും സുഖം പ്രാപിക്കാത്തതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
താരത്തിന്റെ നിലവിലുള്ള ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വളരെയധികം ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ആരാധകര്‍ ഒന്നടങ്കം താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഇപ്പോള്‍. അദ്ദേഹത്തെ മുന്‍പ് പരിശോധിച്ചിരുന്ന ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ പ്രഭാസിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
വിദഗ്ധ ചികിത്സയ്ക്കു വേണ്ടി വിദേശത്ത് പോയതിനാല്‍ തന്നെ പ്രഭാസിന്റെ നിലവിലുള്ള പ്രോജക്ടുകള്‍ ആയ കെയും സലാറും വൈകും എന്നാണ് സൂചന ലഭിച്ചത്. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ആദി പുരുഷന്‍ എന്ന നടന്റെ പുതിയ ചിത്രം ജൂണ്‍ 16ന് തന്നെ റിലീസ് ചെയ്യും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.