ഓസ്‌കർ 2023; ഇനി റെഡ് കാർപ്പറ്റില്ല, പകരം ഷാംപെയ്ൻ കാർപ്പറ്റ്,

0
89

ഓസ്‌കർ  പുരസ്‌കാര പ്രഖ്യാപനത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഓസ്‌കർ പുരസ്‌കാരം പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് റെഡ് കാർപ്പറ്റ് എന്ന വാക്ക്. അവാർഡ് നോമിനികളും അതിഥികളും ഏറ്റവും അധികം ഫാഷൻ പോസിംഗ് നടത്തുന്ന ഇടമാണിത്. ഇത്തവണ ഇതിന് മാറ്റം വരുത്തുകയാണ് 95-ാമത് പുരസ്‌കാര വേദി. ഇത്തവണ ചരിത്രം കുറിച്ചു കൊണ്ട് ചുവന്ന പരവതാനി ഒഴിവാക്കുകയാണ്. പകരം ഷാംപെയ്ൻ നിറമുള്ള പരവതാനിയാണ് ഉണ്ടാവുക. 62 വർഷത്തിന് ശേഷം ആദ്യമായാണ് പരവതാനിയുടെ നിറം മാറ്റുന്നത്.

അൽപ്പം മങ്ങിയ വെള്ള നിറമാണ് ഈ ഷാംപെയ്ൻ കാർപറ്റിന്. ലോസ് ഏഞ്ജലസിൽ നടന്ന ചടങ്ങിൽ ഓസ്‌കർ അവതാരകൻ ജിമ്മി കിമ്മലാണ് ഷാംപെയ്ൻ കാർപറ്റ് ലോക പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. കാർപ്പറ്റിന്റെ നിറം മാറ്റത്തിൽ ചിലർ അസംതൃപ്തി പ്രകടിപ്പിച്ചതായി ജിമ്മി പറഞ്ഞു. നിറം മാറ്റത്തോടെ അശുഭകരമായ സംഭവങ്ങൾ ഉണ്ടാകില്ല എന്ന ആത്മവിശ്വാസം നൽകലാണ് എന്ന് കാണിക്കുന്നതാണ് എന്നും ജിമ്മി വ്യക്തമാക്കി.

അവാർഡ് ഷോയുടെ ക്രിയേറ്റീവ് കൺസൾട്ടന്റുമാരായ ലിസ ലൗവും റൗൾ അവിലയും ചേർന്നാണ് പരവതാനിയുടെ നിറം തിരഞ്ഞെടുത്തത് . ക്രിയേറ്റീവ് ടീം ഒന്നിലധികം ഷേഡുകളിൽ നിന്ന് ഷാംപെയ്ൻ നിറം തിരഞ്ഞെടുത്തു. അസ്തമയ സൂര്യന്റെ കളർ പ്ലേറ്റ് ഉപയോഗിച്ച് സൂര്യാസ്തമയത്തെക്കുറിച്ച് ഒരു ആശയം നൽകാൻ ടീം ആഗ്രഹിച്ചു. അവാർഡ് ഷോയ്ക്കിടെ ഡോൾബി തിയറ്ററിൽ ഷാംപെയ്ൻ ഒഴുകുന്നതിന്റെ പ്രതീകം കൂടിയാണ് ഈ നിറം.

പുരസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. ഇത്തവണ ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഏറെ കാര്യങ്ങളുണ്ട്. ഇന്ത്യൻ താരം ദീപിക പദുകോൺ 16 പേരിൽ ഒരാളായി പുരസ്‌കാര ചടങ്ങ് ഹോസ്റ്റ് ചെയ്യും. കൂടാതെ മികച്ച ഗാനത്തിനുള്ള നാമനിർദേശത്തിൽ ആർ ആർ ആർ ഓസ്‌കറിന് മുത്തമിടുന്ന കാഴ്ച്ചയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

മത്സരിക്കുന്ന ചിത്രങ്ങൾ 

മികച്ച ചിത്രം- ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ്, ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, എൽവിസ്, ടാർ

മികച്ച നടൻ- ബ്രണ്ടൻ ഫ്രേസർ – ദി വെയ്ൽ, ഓസ്റ്റിൻ ബട്ട്ലർ – എൽവിസ്, കോളിൻ ഫാരൽ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ബിൽ നൈജി – ലിവിങ്, പോൾ മെസ്ക്കൽ – ആഫ്റ്റർ സൺ

മികച്ച നടി- ആൻഡ്രിയ റൈസ്ബറോ – ടു ലെസ്ലി, മിഷേൽ വില്യംസ് – ദി ഫാബെൽമാൻസ്, കേറ്റ് ബ്ലാഞ്ചെറ്റ് – ടാർ, അനാ ഡി അർമാസ് – ബ്ലോണ്ട്, മിഷേൽ യോ – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്

മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം- ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അർജന്റീന, 1985, ദി ക്വയറ്റ് ഗേൾ, ക്ലോസ്, ഇഒ

മികച്ച ഗാനം- നാട്ടു നാട്ടു – എം എം കീരവാണി, ചന്ദ്രബോസ്: ദിസ് ഈസ് ലൈഫ് – മിറ്റ്സ്കി, ഡേവിഡ് ബൈർൺ, റയാൻ ലോട്ട്: ലിഫ്റ്റ് മി അപ്പ് – റിഹാന, ടെംസ്, റയാൻ കൂഗ്ലർ: ഹോൾഡ് മൈ ഹാൻഡ് – ലേഡി ഗാഗ, ബ്ലഡ്പോപ്: അപ്ലോസ് – ഡയാന വാരൻ

മികച്ച ആനിമേറ്റഡ് ഫീച്ചർ- ടേണിംഗ് റെഡ്, ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോ, മാർസൽ ദി ഷെൽ വിത്ത് ഷൂസ് ഓൺ, ദി സീ ബീസ്റ്റ്, പസ്സ് ഇൻ ബൂട്ട്സ്

മികച്ച സഹനടി- ഏഞ്ചല ബാസെറ്റ് – ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ, കെറി കോണ്ടൻ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ജാമി ലീ കർട്ടിസ് – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, സ്റ്റെഫാനി ഹ്സു – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ഹോങ് ചൗ – ദി വെയ്ൽ

ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ഒരു ഐറിഷ് ഗുഡ്ബൈ, ദി റെഡ് സ്യൂട്ട്കെയിസ്, ദി പ്യൂപ്പിൾസ്, ഇവാലു, നൈറ്റ് റൈഡ്മി

കച്ച സംവിധായകൻ- മാർട്ടിൻ മക്ഡൊണാഗ് – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ടോഡ് ഫീൽഡ് – ടാർ, റൂബൻ ഓസ്റ്റ്ലണ്ട് – ട്രയാങ്കിൾ ഓഫ് സാഡ്നസ്, ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനെർട്ട് – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, സ്റ്റീവൻ സ്പിൽബർഗ് – ഫാബെൽമാൻസ്

മികച്ച സഹനടൻ- ബ്രെൻഡൻ ഗ്ലീസൺ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ബ്രയാൻ ടയർ ഹെൻറി – കോസ് വേ, ജൂഡ് ഹിർഷ് – ദി ഫാബെൽമാൻസ്, ബാരി കിയോഗൻ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, കെ ഹുയ് ക്വാൻ – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്

മികച്ച ഡോക്യുമെന്ററി ഫീച്ചർ- ആൾ ദാറ്റ് ബ്രീത്ത്സ്, ഫയർ ഓഫ് ലവ്, ആൾ ദി ബ്യൂട്ടി ആൻഡ് ദി ബ്ലഡ്ഷെഡ്, എ ഹൗസ് മെയ്ഡ് ഓഫ് സ്പ്ലിൻഡേഴ്സ്, നവൽനി.

മികച്ച അവലംബിത തിരക്കഥ- ലിവിങ്, ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, ഗ്ലാസ് ഉനിയൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം)- ദി എലിഫന്റ് വിസ്പറേഴ്സ്, ഹൗൾഔട്ട്‌, ദി മാർത്ത മിച്ചൽ എഫക്ട്, സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്, ഹൗ ഡു യു മെഷ‍ർ അ ഇയ‍ർ

മികച്ച തിരക്കഥ- എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്‌

മികച്ച വിഷ്വൽ ഇഫക്റ്റ്സ്- ടോപ്പ് ഗൺ: മാവെറിക്ക്, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അവതാ‍‍ർ: ദി വേ ഓഫ് വാട്ടർ, ദി ബാറ്റ്മാൻ

മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം- മൈ ഇയർ ഓഫ് ഡിക്സ്, ഐസ് മെർച്ചന്റ്സ്, ആൻ ഓസ്ട്രിച്ച് ടോൾഡ് മി ദി വേൾഡ് ഈസ് ഫേക്ക് ആൻഡ് ഐ തിങ്ക് ഐ ബിലീവ് ഇറ്റ്, ദി ബോയ്. ദി മോൾ. ദി ഫോക്സ് ആൻഡ് ദി ഹോഴ്സ്, ദി ഫ്ലൈയിങ് സെയ്ലർ

മികച്ച ഒറിജിനൽ സ്കോർ- ബേബിലോൺ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

മികച്ച ഛായാഗ്രഹണം- എംപെയർ ഓഫ് ലൈറ്റ് – റോജർ ഡീക്കിൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ജെയിംസ് ഫ്രെണ്ട്, ബാർഡോ, ഫാൾസ് ക്രോണിക്കിൾ ഓഫ് എ ഹാൻഡ്ഫുൾ ട്രൂത്ത്സ് – ഡാരിയസ് ഖോണ്ട്ജി, എൽവിസ് – വാക്കർ, ടാർ – ഫ്ലോറിയൻ ഹോഫ്മീസ്റ്റർ

മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ- ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ – ജോയൽ ഹാർലോ, കാമിൽ ഫ്രെണ്ട്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ഹൈക്ക് മെർക്കർ, ലിൻഡ ഐസൻഹാമെറോവ, എൽവിസ് – ആൽഡോ സിഗ്നോറെറ്റി, മാർക്ക് കൂലിയർ, ജേസൺ ബെയർഡ്, ദി വെയ്ൽ – അഡ്രിയൻ മൊറോട്ട്, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി, ദി ബാറ്റ്മാൻ – മൈക്കൽ മരിനോ, നവോമി ഡോൺ, മൈക്കൽ ഫോണ്ടെയ്ൻ

LEAVE A REPLY

Please enter your comment!
Please enter your name here