പ്രഭാസിന്റെ ആരോഗ്യം മോശമാകുന്നു, ഷൂട്ടിംഗ് നിർത്തി,

0
101

ഒറ്റ സിനിമ കൊണ്ട് അന്നേ വരെയുണ്ടായിരുന്ന പ്രതിച്ഛായ മാറ്റിമറിച്ച് സൂപ്പർ സ്റ്റാറായ നടനാണ് പ്രഭാസ്. ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രം നൽകിക്കൊട്ട താരമൂല്യം മറ്റൊരു സിനിമയും പ്രഭാസിന് നേടിക്കൊടുത്തിട്ടില്ല. ബാഹുബലി സീരീസിന് ശേഷം പ്രഭാസ് ചെയ്തതെല്ലാം ബിഗ് ബജറ്റ് സിനിമകളായിരുന്നു. എന്നാൽ ഒന്നുപോലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

സലാർ, ആദിപുരുഷ്, പ്രൊജറ്റ് കെ എന്നീ സിനിമകളിലാണ് പ്രഭാസ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പ്രഭാസിന് സുഖമില്ലാത്തതിനാൽ ഇതിന്റെ എല്ലാം ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഹൈ ടെംപറേച്ചർ കാരണം താരം അവശതയിലാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ.

പ്രഭാസിന് കുറച്ച് നാളത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകാരിക്കുകയാണ് ചാരമെന്നാണ് സൂചന. അതേസമയം പ്രഭാസിന്റെ ആരോഗ്യ നില സംബന്ധിച്ച് ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല. പ്രഭാസിന്റെ പുതിയ സിനിമകൾ ആരാധകർ കാണണമെങ്കിൽ കുറച്ച് കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. പൂർണ്ണ ആരോഗ്യവാനായ ശേഷം ഷൂട്ടിങ്ങിൽ വീണ്ടും ജോയിൻ ചെയ്‌തേക്കും.

വിശ്രമമില്ലാതെ വിവിധ പ്രൊജക്ടുകളിൽ മാറി മാറി വർക്ക് ചെയ്യുന്നുണ്ടെന്നും ഇതാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാകാൻ കാരണമെന്നുമുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. അതേസമയം ജൂൺ 16ന് അദ്ദേഹത്തിന്റെ ആദിപുരുഷ് റിലീസ് ചെയ്യുമെന്നാണ് വിവരം. ടീസറിന് മോശം പ്രതികരണം ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ റിലീസ് നീട്ടി വെയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here