ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ പോലും ദീപികയ്ക്ക് നിരവധി ആരാധകരുണ്ട്. പല അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുടെ അഭിമാനമായി ദീപിക എത്തിയിട്ടുണ്ട്.
ഖത്തര്‍ ലോകകപ്പ് ഫൈനല്‍ വേദിയില്‍ മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം ഐക്കര്‍ കാസിയാസിനൊപ്പം ലോകകിരീടം അനാവരണം ചെയ്തത് ദീപികയായിരുന്നു. 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗവുമായിരുന്നു ദീപിക. ഇപ്പോള്‍ ഇതാ വീണ്ടും ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ദീപിക പദുക്കോണ്‍.
2023 ഓസ്‌കാര്‍ വേദിയില്‍ അവതാരകയായി ദീപിക എത്തും. ദീപിക തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ പ്രശസ്തരായ 16 പേരാണ് ഓസ്‌കാര്‍ വേദിയില്‍ അവതാരകരായി എത്തുന്നത്. ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട് തുടങ്ങിയവര്‍ക്കൊപ്പമാണ് ദീപികയും ഓസ്‌കാര്‍ വിതരണ ചടങ്ങിന്റെ ഭാഗമാകുന്നത്. മാര്‍ച്ച് 12ന് (ഇന്ത്യയില്‍ മാര്‍ച്ച് 13) ലോസ് ഏഞ്ചല്‍സിലാണ് പുരസ്‌കാര വിതരണം നടക്കുക.