തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു .ജില്ലയിൽ തീര- നഗര-ഗ്രാമീണ മേഖലകളിൽ രോഗ വ്യാപനം.24 സംഘങ്ങൾ കൊവിഡ് പോക്കറ്റുകൾ കണ്ടെത്തി പരിശോധന നടത്തുന്നു. എയർ ഇന്ത്യാ സാറ്റ്സിലെ മൂന്നു ജീവനക്കാർക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് നഴ്‌സിംഗ് വിദ്യാർത്ഥിനികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ തീര മേഖലയ്ക്ക് പുറമെ, നഗര- ഗ്രാമീണ മേഖലകളിലും സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധ വ്യാപകമായി സ്ഥിരീകരിക്കുകയാണ്.