കോവിഡ് മഹാമാരി ഭയന്ന് മൂന്ന് വര്‍ഷമായി വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാതെ യുവതി.

0
89

10 വയസ്സുള്ള മകനെയും ഇവര്‍ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ജോലിക്ക് പോയ ഭര്‍ത്താവിനെയും യുവതി പുറത്താക്കി വീട് പൂട്ടുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ച്ച പോലീസ് അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. 35 കാരിയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഭര്‍ത്താവ് പറയുന്നു. വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ അമ്മയെയും കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട് തുറന്നാല്‍ കുട്ടിയെ കൊല്ലുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ ടീമിന്റെ സഹായത്തോടെയാണ് പോലീസ് ഇവരെ വീട്ടില്‍ നിന്ന് ഒഴിപ്പിച്ചത്. വീടിനുള്ളിലെ മാലിന്യക്കൂമ്പാരം കണ്ട് ഞെട്ടിയതായി ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നുവര്‍ഷത്തെ മാലിന്യം മുറിക്ക് ചുറ്റും ഉണ്ടായിരുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ ടീം ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് നേരത്തെയും പരാതി നല്‍കിയിരുന്നെങ്കിലും കുടുംബ പ്രശ്നമാണെന്ന് കരുതി പോലീസ് തള്ളുകയായിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലിലാണ് അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.

ആദ്യ കോവിഡ് 19 തരംഗ സമയത്ത് കുടുംബം മുഴുവന്‍ വീടിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ രണ്ടാം തരംഗത്തിന് ശേഷം ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ യുവതി വീട് പൂട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് മറ്റൊരു മുറി വാടകയ്ക്കെടുത്ത് കഴിഞ്ഞ ഒന്നര വര്‍ഷമായി അവിടെയായിരുന്നു താമസം.

LEAVE A REPLY

Please enter your comment!
Please enter your name here