മകള്‍ ജാന്‍വി മേഹ്തയുടെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ച് ബോളിവുഡ് നടി ജൂഹി ചൗള. ജാന്‍വിയുടെ ഇരുപത്തിരണ്ടാം പിറന്നാളാണ് ഇന്ന്.
മകളുടെ പിറന്നാളിന് ആയിരം വൃക്ഷതൈകള്‍ നട്ടാണ് ജൂഹി ചൗള ആഘോഷിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്ത് പങ്കുവെച്ച വീഡിയോയ്ക്കൊപ്പമാണ് ജൂഹി ചൗള ഇക്കാര്യം ആരാധകരെ അറിയിച്ചത്.
തന്റെ മകള്‍ക്കും അവളുടെ തലമുറയ്ക്കും ശുദ്ധവായു ശ്വസിക്കാനാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് താന്‍ വൃക്ഷതൈകള്‍ നടുന്നതെന്നാണ് ജൂഹി ചൗള പറയുന്നത്.