ബര്‍ലിന്‍; മൂലകോശ ചികിത്സയിലൂടെ എച്ച്‌ഐവി രോഗ മുക്തി നേടി ജര്‍മന്‍ പൗരന്‍. രക്താര്‍ബുദം ഭേദമാകാന്‍ വേണ്ടി നടത്തിയ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്‍റിനുശേഷമാണ് 53കാരന്‍ എച്ച്‌ഐവി ഭേദമായതെന്ന് സൈന്റിഫിക് ജേണല്‍ നേച്ചര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഈ ചികിത്സാ രീതിയിലൂടെ എച്ച്‌ഐവി ഭേദമാകുന്ന മൂന്നാമത്തെ രോഗിയാണ് ജര്‍മന്‍കാരന്‍.
ജര്‍മനിയിലെ ഡുസല്‍ ഡോഫിലുള്ള രോഗി എന്ന് അറിയപ്പെടുന്ന 53കാരന്‍ കഴിഞ്ഞ നാലു വര്‍ഷമായി എച്ച്‌ഐവിക്കുള്ള മരുന്നു കഴിക്കുന്നില്ല. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2008ലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് 2014ല്‍ മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനാകുകയായിരുന്നു. 2019ലാണ് മരുന്ന് നിര്‍ത്തുന്നത്.
ലോകത്ത് ആദ്യമായി എച്ച്‌ഐവി ഭേദമായത് ബര്‍ലിനിടെ രോഗി എന്നു ഗവേഷകര്‍ വിളിക്കുന്ന തിമത്തി റേ ബ്രൗണ്‍ ആണ്. 2009ല്‍ ആയിരുന്നു അത്. എന്നാല്‍ മജ്ജ മാറ്റിവച്ച എല്ലാവരിലും ചികിത്സ വിജയിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ലോകത്ത് 3.84 കോടി എച്ച്‌ഐവി ബാധിതരുണ്ട്.