തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതിരോധം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്. സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
അതേ സമയം, സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം മുന്നോട്ട് വച്ചിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും ലോക്ക് ഡൗൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു.