ഒന്നര സഹസ്രാബ്ദത്തിന് മുമ്ബ് അറേബ്യന്‍ ഉപദ്വീപില്‍ പ്രസിദ്ധമായ ‘ഹുബാശ’ എന്ന വാണിജ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന ഭൂപ്രദേശം കണ്ടെത്തി.
പ്രവാചകത്വത്തിന് മുമ്ബ് മുഹമ്മദ് നബി ഇവിടെ കച്ചവടം നടത്തിയിരുന്നതായാണ് ചരിത്രം.
അതിപുരാതന കാലത്ത് അറേബ്യന്‍ വ്യാപാരികള്‍ക്ക് സുപരിചിതമായ വിപണിയാണ് ഹുബാശ. വിവിധ പ്രദേശങ്ങളില്‍ നിന്ന് കച്ചവട സംഘങ്ങള്‍ ഇവിടെ സംഗമിച്ചിരുന്നു. സൂഖ് ഹുബാശ പ്രവര്‍ത്തിച്ചിരുന്ന പ്രദേശം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ദ സംഘമാണ് കണ്ടെത്തിയതെന്ന് കഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച് ആന്റ് ആര്‍കൈവ്‌സ് ചെയര്‍മാന്‍ ഫഹദ് അല്‍സ്മാരി പറഞ്ഞു.
വിദഗദ്ഗദരടങ്ങിയ സംഘത്തെ വര്‍ഷങ്ങള്‍ക്കു മുമ്ബ് സ്ഥലം കണ്ടെത്തുന്നതിന് നിയോഗിച്ചിരുന്നു. മുഹമ്മദ് നബി ഹുബാശ ചന്തയിലെത്തി കച്ചവടം നടത്തിയിരുന്നു എന്നാണ് ചരിത്രം. അറേബ്യന്‍ ഉപദീപിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രം ഹിജ്‌റ രണ്ടാം നൂറ്റാണ്ടു വരെ പ്രസിദ്ധമായിരുന്നു.
വ്യാപാര രംഗത്തും സാമൂഹിക, രാഷ്ട്രീയ ഘടനകളില്‍ സംഭവിച്ച മാറ്റങ്ങളും ഹുബാശ വിപണന കേന്ദ്രം നാമാവശേഷമാകാന്‍ കാരണമാണ്. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനം, ആഭ്യന്തര കലഹം, വൈദേശിക ആധിപത്യം എന്നിവയെല്ലാം ഹുബാശ സൂഖിനെ ഇല്ലാതാക്കി എന്നാണ് ഗവേഷകരുടെ അഭിപ്രായം.