കൊവിഡ് രോഗിയായ 15 വയസുകാരിയ്ക്കെതിരെ പീഡനം: രണ്ടുപേർ പിടിയിൽ

0
80

ഡൽഹി : ഡൽഹിയിൽ കൊവിഡ് കെയർ സെന്‍‌ററില്‍ ചികിത്സയിലായിരുന്ന 15 വയസുകാരിയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേരെ യുവാക്കളെപൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് കുട്ടിയെ രണ്ടു യുവാക്കൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. ജൂലൈ 11ന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് പെണ്‍കുട്ടിയെ സൗത്ത് ഡൽഹിയിലെ കൊവിഡ് കെയർ സെന്‍‌ററിലേക്ക് മാറ്റിയത്.

ചികിത്സയിലായിരുന്ന കുട്ടിയെ ജൂലൈ 15 ന് പുലർച്ചെ 2.30 ന് കൊവിഡ് കെയർ സെന്ററിലെ വാഷ്‌റൂമിലേക്ക് പോകുമ്പോൾ പിന്നാലെയെത്തിയ യുവാക്കള്‍ ബലാത്സംഘം ചെയ്യുകയായിരുന്നു. ഒരാൾ പീഡിപ്പിച്ചെന്നും, മറ്റേയാൾ മൊബൈല്‍ ക്യാമറയിൽ പീഡ ദൃശ്യങ്ങള്‍ പകർത്തിയെന്നും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ പെൺകുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here