ദുബായ്> റേഡിയോ ഏഷ്യ F.M. 94.7 ന്യൂസ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ 2022 പുരസ്കാരം ശശി തരൂര്‍ എം പി യ്ക്ക്. ശ്രോതാക്കളില്‍ നിന്നും എസ്‌എംഎസ് വോട്ടെടുപ്പിലൂടെ വാര്‍ത്തയിലെ പ്രധാന വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുന്ന പരിപാടിയാണ് ഇത്.
തിരഞ്ഞെടുത്ത 10 പേരില്‍ നിന്നും മൂന്നുപേര്‍ അവസാന പട്ടികയില്‍ എത്തുകയായിരുന്നു.
ശശി തരൂരിനെ കൂടാതെ നഞ്ചിയമ്മ, ഇന്ദ്രന്‍സ് എന്നിവരാണ് അവസാന മൂന്നില്‍ ഇടം പിടിച്ചത്. എസ്‌എംഎസ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പില്‍ വിജയിക്കുന്ന ഒരു ശ്രോതാവിന് 50000 രൂപ ക്യാഷ് പ്രൈസും ലഭിക്കും.