ക്വീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. ക്വീവിലുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. മേഖലയിലെ നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. യുക്രൈന് യുദ്ധ ടാങ്കുകൾ നൽകാൻ യു.എസും ജർമനിയും സന്നദ്ധത അറിയിച്ച് ഒരു ദിവസത്തിനു ശേഷമാണ് ആക്രമണം.
ആക്രമണത്തിൽ 35 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും രണ്ടിടത്ത് തീപിടിത്തമുണ്ടാവുകയും ചെയ്തു. 55 മിസൈലുകൾ റഷ്യ തൊടുത്തുവിട്ടതായും ഇതിൽ 47 എണ്ണം യുക്രൈൻ പ്രതിരോധ വിഭാഗം വെടിവെച്ചിട്ടെന്നും യുക്രൈൻ അറിയിച്ചു. യുക്രൈന്റെ ഊർജോൽപാദന കേന്ദ്രം ലക്ഷ്യമിട്ടാണ് റഷ്യൻ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.