ചേർത്തല: അർത്തുങ്കൽ തിരുനാളിനോട് അനുബന്ധിച്ച് തൈക്കൽ ഭാഗത്ത് നടത്തിയ എക്സൈസ് റെയ്ഡിൽ 175 ലിറ്റർ കോട കണ്ടെടുത്തു.തൈക്കൽ – മാർക്കറ്റിന് വടക്ക് ഭാഗത്ത് നിന്നാണ് കോട കണ്ടെത്തിയത്. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ. റോയിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൈക്കൽ ഭാഗത്ത് റെയ്ഡ് എക്സൈസ് നടത്തിയത്. കേസുമായി ആരെയും പിടികൂടിട്ടില്ല.പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. ജെ റോയി പറഞ്ഞു. ചേർത്തല എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ മായാജി സജിമോൻ ,ഷിബു പി ബെഞ്ചമിൻ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ് കുമാർ, ശ്രീലാൽ എന്നിവർ പങ്കെടുത്തു.