ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു;

0
63

കഴിഞ്ഞ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പതിനാലംഗ താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പട്ടികയിൽ ഇടംപിടിക്കാനായില്ല. അവസാന രണ്ട് തവണയും റോബർട്ട് ലെവൻഡോവ്സ്കിയാണ് പുരസ്കാരം സ്വന്തമാക്കിയത്.

ഫെബ്രുവരി ഇരുപത്തിയേഴിനാണ് ഫിഫ ദി ബെസ്റ്റ് ജേതാക്കളെ പ്രഖ്യാപിക്കുക. ജൂലിയൻ അൽവാരസ്, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിംഗ്ഹാം, കരീം ബെൻസേമ, കിലിയൻ എംബാപ്പേ, ലയണൽ മെസി, ലൂക്ക മോഡ്രിച്ച്, നെയ്മർ ജൂനിയർ, കെവിൻ ഡിബ്രൂയ്ൻ, എർലിംഗ് ഹാലൻഡ്, അഷ്റഫ് ഹക്കീമി, റോബർട്ട് ലെവൻഡോവ്സ്കി, സാദിയോ മാനേ, മുഹമ്മദ് സലാ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച പുരുഷ താരങ്ങൾ.

വനിതകളിൽ നിലവിലെ ജേതാവ് ബാഴ്സലോണയുടെ അലക്സിയ പ്യൂട്ടെല്ലാസ്, ചെൽസിയുടെ സാം കെർ, ആഴ്സണലിന്‍റെ ബേത്ത് മീഡ് തുടങ്ങിയവ‍ർ ചുരുക്കപ്പട്ടികയിലുണ്ട്.

അർജന്‍റീനയുടെ ലിയോണൽ സ്‌കലോണി, റയൽ മാഡ്രിഡിന്‍റെ കാർലോ ആഞ്ചലോട്ടി, ഫ്രാൻസിന്‍റെ ദിദിയെ ദെഷാം, മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള, മൊറോക്കോയുടെ വാലിദ് റെഗ്രാഗുയി, എന്നിവരാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.

എമിലിയാനോ മാർട്ടിനസ്, അലിസൺ ബെക്കർ, യാസീൻ ബോനോ, തിബോത് കോർത്വ, എഡേഴ്സൺ എന്നിവ‍ർ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിലിടം നേടി. ഫെബ്രുവരി മൂന്ന് വരെ ഫിഫ വെബ്സൈറ്റിൽ വോട്ട് രേഖപ്പെടുത്താം. ആരാധകർ, ദേശീയ ടീമുകളുടെ നായകൻമാർ, പരിശീലകർ, ഫുട്ബോൾ ജേർണലിസ്റ്റുകൾ എന്നിങ്ങനെ നാലായാണ് വോട്ടിംഗ് വിഭജിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here