തിരുവനന്തപുരം: പിഡബ്ല്യുസിയെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ. നിലവിലുള്ള കരാറുകളിൽ നിന്നും കൺസൾട്ടൻസികളിൽ നിന്നും ഇവരെ ഒഴിവാക്കണമെന്നും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയുടെ തീരുമാനം.
കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ഈ കമ്പനിയിയുടെ ഐടി വകുപ്പിൽ എങ്ങിനെ നിയമിച്ചു എന്നത് സംബന്ധിച്ച അന്വേഷണമാണ് പ്രൈസ് വാട്ടർ കൂപ്പർ കന്പനിക്കെതിരെ നടപടി ആവശ്യപ്പെടാൻ കാരണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഇടപെടലിനെ തുടർന്നാണ് സ്വപ്നയുടെ നിയമനമെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.