2022 ഫിഫ ലോകകപ്പിലെ 64 മത്സരങ്ങളും കണ്ട യുകെ സ്വദേശിക്ക് ലോക റെക്കോര്‍ഡ്. യൂട്യൂബറായ തിയോ ആണ് ലോകകപ്പിലെ എല്ലാ മത്സരങ്ങളും കണ്ട ആദ്യ വ്യക്തിയെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു. ” എന്തൊരു ലോകകപ്പായിരുന്നു അത്. ലോകപ്പിലെ 64 മത്സരങ്ങളും കണ്ടു. അര്‍ജന്റീന കപ്പുയർത്തി. ഒരുപാട് വികാരങ്ങള്‍ നിറഞ്ഞ മത്സരം. എല്ലാവര്‍ക്കും നന്ദി, ” എന്നായിരുന്നു തിയോയുടെ ട്വിറ്റര്‍ പോസ്റ്റ്.
crypto.com തിയോയുടെ ഈ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും തിയോയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. തിയോ ഇതിന് മറുപടിയായി നന്ദിയും പറഞ്ഞു. ”ഇത് സാധ്യമാക്കിയതിന് നന്ദി” എന്നായിരുന്നു തിയോയുടെ ട്വീറ്റ്.
എന്നാല്‍ ഇത്രയധികം മത്സരങ്ങള്‍ അദ്ദേഹം എങ്ങനെ കണ്ടുവെന്ന സംശയം ഉപയോക്താക്കളിലുണ്ടായിരുന്നു. എല്ലാ മത്സരങ്ങളും മുഴുവനായി കാണാന്‍ കഴിയില്ല എന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. മെസ്സിയുടെ ഒരു ആരാധകനാണ് തിയോ. എന്നാല്‍, ഒരു അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പാരജയമാണെന്ന് തിയോ പറഞ്ഞത് ആളുകള്‍ക്ക് അത്ര രസിച്ചിരുന്നില്ല.