ജാഗ്രതപുലർത്താൻ സംസ്ഥാനങ്ങളോട് നിർദേശിച്ച് പ്രധാനമന്ത്രി

0
97

ന്യൂഡൽഹി: ചൈനയിൽ പടരുന്ന കോവിഡ് ഉപവകഭേദമായ ബി.എഫ്. – 7 ഇന്ത്യയിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും മാസ്ക് ധരിക്കണമെന്നും രാജ്യത്ത് കോവിഡ് ടെസ്റ്റ് വർധിപ്പിക്കണമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

നേഴ്സുമാരടക്കമുള്ള വിദഗ്ദരുടെ സേവനങ്ങൾ ഉറപ്പാക്കണം. പ്രായമായവർക്കും ആരോഗ്യസ്ഥിതി മോശമായവർക്കും മുൻകരുതൽ വാക്സിൻ എടുക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ചൈനയിൽ പടരുന്ന കോവിഡ് ഉപവകഭേദമായ ബി.എഫ്. – 7 നാല് കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗം വിളിച്ചുചേർത്തത്.

അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തണം. ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ പ്ലാറ്റ്, വെന്റിലേറ്ററുകൾ തുടങ്ങിയവ ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകി. അതേസമയം, മാസ്ക് ധരിക്കുന്നത് കർശനമാക്കാൻ തീരുമാനം എടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here