ഐ.വി. ശശിക്ക് ആദരവുമായി ‘ഉത്സവം 2022’; ലോഗോ പ്രകാശനം IFFK വേദിയിൽ

0
70

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ഐ.വി. ശശിക്ക് (I.V. Sasi) ആദരം അർപ്പിച്ചുകൊണ്ട് കൊച്ചിയിൽ ഒരുക്കുന്ന ‘ഉത്സവം 2022’ ന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയായ (International Film Festival of Kerala – IFFK) നിള തിയെറ്ററിൽ വെച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ എ.വി. അനൂപിന് നൽകി നിർവഹിച്ചു.

സാംസ്കാരിക ക്ഷേമനിധിബോർഡ്‌ ചെയർമാനും നടനും സംവിധായകനുമായ മധുപാൽ സംവിധായകരായ ജി.എസ്. വിജയൻ, എം. പത്മകുമാർ, പ്രദീപ് ചൊക്ലി, ക്യാമറമാൻ വേണുഗോപാൽ, സൗണ്ട് എൻജിനീയർ ഹരികുമാർ, കഥാകൃത്ത് വി.ആർ. സുധീഷ്, ഗാനരചയിതാവ് ഷിബു ചക്രവർത്തി, വിപിൻ അമേയ, സി.എ. സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചലച്ചിത്ര സംസ്കാരിക സംഘടനയായ മാക്ടയും എഫ്.സി.സി 1983 യും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഉത്സവം 2022’ ഡിസംബർ 22ന് എറണാകുളത്ത് സെൻട്രൽ സ്ക്വയർ മാളിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here