ദോഹ• 36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കളിക്കാനിറങ്ങിയ കാനഡ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ഒരു ചരിത്രം കൂടി രചിച്ചു. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ക്രൊയോഷ്യയ്ക്കെതിരെ അൽഫോൻസോ ഡേവിസിലൂടെ പിറന്നത് ലോകകപ്പിൽ രാജ്യം നേടുന്ന ആദ്യ ഗോൾ. ഡേവിസിന്റെ ഹെഡർ ക്രൊയേഷ്യ ഗോൾ കീപ്പർ ലിവാകോവിച്ചിനെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ കൂടിയാണിത്.