ആഡംബര ട്രെയിൻ കേരളത്തിലുമെത്തി

0
110

വിനോദസഞ്ചാരരംഗത്തെ താരമായ ആഡംബര ട്രെയിൻ ‘ഗോൾഡൻ ചാരിയറ്റ്’ കേരളത്തിലുമെത്തി. കേരളവും, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ടൂറിസം പാക്കേജിന്റെ ഭാഗമായാണ് ആഡംബര തീവണ്ടി വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. രാജകീയ സുഖസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ള തീവണ്ടിയിൽ ആഡംബര ഹോട്ടലിൽ കഴിയുന്ന അനുഭവമാണ് ലഭിക്കുക.

രണ്ട് റെസ്റ്റോറന്റുകൾ, വ്യായാമത്തിനുള്ള സൗകര്യങ്ങൾ, ആയുർവേദിക് സ്പാ, ബാറുകൾ എന്നിവയുണ്ട്. റെസ്റ്റോറന്റിൽ ഇന്ത്യൻ വിഭവങ്ങളും വിദേശ വിഭവങ്ങളും വിളമ്പും. തീവണ്ടിക്കകത്തിരുന്ന് പുറംകാഴ്ചകൾ ആസ്വദിക്കാൻ വലിയ ചില്ലുജാലകങ്ങളുമുണ്ട്. പൂർണമായും ശിതീകരിച്ച 43 ക്യാബിനുകളുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക കാബിനും.

വിനോദത്തിനുള്ള സൗകര്യങ്ങളും തീവണ്ടിയിലുണ്ട്. ജ്യുവൽസ് ഓഫ് സൗത്ത് എന്ന പേരിൽ ഒരുക്കിയ പാക്കേജിലാണ് കേരളം ഉൾപ്പെടുന്നത്. ആറു രാത്രികളും ഏഴ് പകലുകളുമാണ് ഇപ്പോഴത്തെ യാത്ര. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, കുമരകം മേഖലകളിൽ സഞ്ചാരികൾക്ക് പോകാൻ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 20 സഞ്ചാരികളുമായാണ് ട്രെയിൻ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. വെള്ളിയാഴ്ച തീവണ്ടി ചേർത്തലയിലേക്ക് പോകും.

LEAVE A REPLY

Please enter your comment!
Please enter your name here