തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കെ സുധാകരന്‍. താന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറാണ് എന്ന് അറിയിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി എം പിക്ക് കെ സുധാകരന്‍ കത്തയച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിവസം മുന്‍പാണ് കത്തയച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ കെ സുധാകരന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. അതേസമയം പ്രതിപക്ഷവും കെ പി സി സിയും തമ്മില്‍ യോജിപ്പില്ല എന്ന ആരോപണവും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിപക്ഷ നേതാവില്‍ നിന്ന് പിന്തുണ കിട്ടുന്നില്ല എന്നും കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.