ചെന്നൈ: തമിഴ്നാട്ടിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് 75 പേർ മരിച്ചു. മരിച്ചവരിൽ 56 ദിവസം പ്രായമുള്ള കുഞ്ഞും. ഇതോടെ ആകെ മരണം 2,626. ചൊവ്വാഴ്ച 4985 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,80,643 ആയി. ചൊവ്വാഴ്ച 51,066 പരിശോധനകളും സംസ്ഥാനത്ത് നടന്നു.
തുടർച്ചയായ മൂന്നാം ദിവസമാണു പരിശോധനകളുടെ എണ്ണം അന്പതിനായിരം കടക്കുന്നത്. ഇതുവരെ പരിശോധനകൾ 20 ലക്ഷം പിന്നിട്ടു. ചെന്നൈയിൽ 1,130 പേർക്കാണു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. അതേസമയം, തലസ്ഥാന നഗരത്തിൽ രോഗികളുടെ എണ്ണം കുറയുന്നത് വലിയ ആശ്വാസമായിട്ടുണ്ട്.